ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ദല്‍ഹി കലാപത്തില്‍ നിരവധി മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെടുകയും പള്ളിമിനാരങ്ങളില്‍ ഹിന്ദുപതാകകള്‍ നാട്ടുകയും ചെയ്തിരുന്നു. അത്തരത്തില്‍ നാട്ടിയ ഒരു പതാക ഹിന്ദുയുവാവ് തന്നെ അഴിച്ചിറിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ബനോജ്യോത്സന ലാഹിരി എന്നയാള്‍ പങ്കുവെച്ച വീഡിയോയിലാണ് രവി എന്ന യുവാവ് കൊടി അഴിച്ചെടുക്കുന്നത്. ഇത് മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കാഴ്ചയാണെന്ന് ലാഹിരി വീഡിയോയില്‍ പറയുന്നുണ്ട്.
കലാപത്തോടെ പള്ളി പരിസരത്ത് നിന്നും കൂട്ടപലായനം നടത്തിയ മുസ്‌ലിമുകളോടെല്ലാം തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നതായി പ്രദേശത്തെ ഹിന്ദുക്കള്‍ പറഞ്ഞുവെന്നും ലാഹിരി പറയുന്നു.
‘ഇവിടുത്തെ ഹിന്ദുയുവാക്കളെല്ലാം ഞങ്ങളോട് പറഞ്ഞു, ഞങ്ങളുടെ മുസ്‌ലിം സഹോദരങ്ങളോട തിരിച്ചുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നേരത്തെ നമ്മള്‍ സ്‌നേഹത്തിലും സഹോദര്യത്തിലും എങ്ങിനെയാണോ കഴിഞ്ഞിരുന്നത് അതുപോലെ തന്നെ തുടര്‍ന്നും കഴിയും, വലിയ സന്തോഷം തരുന്ന വാക്കുകളായിരുന്നു അത്’.
ദല്‍ഹി കലാപത്തില്‍ നിരവധി പള്ളികള്‍ തകര്‍ക്കപ്പെട്ടിരുന്നു. പള്ളികള്‍ തകര്‍ക്കുകയും വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്ത തീവ്രവാദികള്‍ ഖുറാന്‍ കത്തിക്കുകയും ചെയ്തു. പല പള്ളിമിനാരങ്ങളുടെയും മുകളില്‍ മതചിഹ്നങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് അവിടെ വിവിധ ഹിന്ദുമത കൊടികള്‍ ഇവര്‍ ഉയര്‍ത്തുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി കലാപത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്‌ലിമുകളുടെ വീടുകളും കടകളും ഹിന്ദുത്വ തീവ്രവാദികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും തീവെക്കുകയും ചെയ്തിരുന്നു.
അതേ സമയം മുസ്‌ലിമുകളായ തങ്ങളുടെ അയല്‍വാസികളെയും സുഹൃത്തുക്കളെയും രക്ഷിക്കാന്‍ പലയിടങ്ങളിലും ഹിന്ദുക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. ആറംഗ കുടുംബം താമസിച്ചിരുന്ന വീടിന് തീവ്രവാദികള്‍ തീവെച്ചപ്പോള്‍ ഇവരെ രക്ഷിക്കാനായി എത്തിയ യുവാവിന് ഗുരുതര പൊള്ളലേറ്റിരുന്നു. തിലകവും കുങ്കുമവും കാവി ഷാളും പുതപ്പിച്ചാണ് തീവ്രവാദികളുടെ കണ്ണില്‍ പലരും മുസ് ലിമുകളെ രക്ഷിച്ചത്.
കത്തിക്കരിഞ്ഞ ഖുറാന്‍ ശേഖരിച്ച് നല്‍കാന്‍ എത്തിയ ഹിന്ദുയുവാവും ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.