| Friday, 3rd November 2017, 6:27 pm

ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം; കമല്‍ഹാസനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.
. തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലായിരുന്നു താരം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന അഭിപ്രായ പ്രകടനം നടത്തിയത്.


Also Read: ശ്രീശാന്ത് കുറ്റവാളി തന്നെ; വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ബി.സി.സി.ഐ


വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരിലാണ് മത വികാരം വൃണപ്പെടുത്തുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തത്.

അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നടത്തുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് നാളെ കോടതി പരിഗണിക്കുമെന്നു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


Dont Miss: സമാന്തര ചലച്ചിത്രോത്സവത്തിന് ഫണ്ടിനായി സെക്‌സി ദുര്‍ഗയുടെ പ്രീമിയര്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു; പ്രദര്‍ശനം നവംബര്‍ 16 ന്


വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരായ മറുപടികൂടിയായിരുന്നു കമലിന്റെ പ്രതികരണങ്ങള്‍. സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും താരം പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമ നടപടി.

We use cookies to give you the best possible experience. Learn more