പാക്കിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ഹിന്ദു അധ്യാപകനെതിരെ ആള്‍ക്കൂട്ട ആക്രമണം; ക്ഷേത്രം നശിപ്പിച്ചു
World News
പാക്കിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ഹിന്ദു അധ്യാപകനെതിരെ ആള്‍ക്കൂട്ട ആക്രമണം; ക്ഷേത്രം നശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th September 2019, 6:55 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ഹിന്ദു അധ്യാപകനെതിരെ ആള്‍ക്കൂട്ട ആക്രമണം. തുടര്‍ന്നു സിന്ധ് പ്രവിശ്യയിലുണ്ടായിരുന്ന ഹിന്ദു ക്ഷേത്രം ആള്‍ക്കൂട്ടം നശിപ്പിച്ചു.

സിന്ധിലെ ഗോട്ട്കിയില്‍ ഇന്നായിരുന്നു സംഭവം. അധ്യാപകന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ദൈവനിന്ദ നടത്തിയെന്നായിരുന്നു ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തെത്തുടര്‍ന്ന് ഗോട്ട്കി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

തീവ്രവാദി നേതാവ് മിയാന്‍ മിത്തുവാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമാനമായ ആരോപണം ഇന്നലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു. ഒരു ഹിന്ദു പ്രിന്‍സിപ്പലിനെതിരെ ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്ന് പ്രദേശത്തെ സിന്ധ് പബ്ലിക് സ്‌കൂള്‍ അക്രമികള്‍ നശിപ്പിച്ചിരുന്നു.