| Tuesday, 24th April 2018, 11:10 am

'ഗുരുവായൂരിലെ പ്രസാദ് ഊട്ട് ഭക്തര്‍ക്ക് മാത്രമുള്ളതാണ്, ഇതരമതസ്ഥര്‍ക്കുള്ള സര്‍വ്വാണിസദ്യയല്ല'; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി. നിലവില്‍ ക്ഷേത്രത്തില്‍ നടക്കുന്ന പ്രസാദ ഊട്ടിനെ സര്‍വ്വാണി സദ്യയാക്കി മാറ്റരുതെന്ന നിര്‍ദ്ദേശവുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ക്ഷേത്ര ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്.

ക്ഷേത്രത്തിലെ പതിവ് തെറ്റാതെ നടക്കുന്ന ഊട്ട് ഭക്തര്‍ക്ക് വേണ്ടിയുള്ളതാണ്. വര്‍ഷങ്ങളായുള്ള ക്ഷേത്രചാരത്തിന്റെ ഭാഗമായി നടക്കുന്നതാണ്. എന്നാല്‍ നിലവിലെ പ്രസാദ ഊട്ട് സര്‍വ്വാണി സദ്യയാക്കി മാറ്റുന്ന നടപടിയില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നാണ് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞത്.

കഴിഞ്ഞ ഭരണസമിതിയുടെ തീരുമാനത്തോടെയാണ് ക്ഷേത്രത്തിലെ പ്രസാദ ഊട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഈ തീരുമാനമനുസരിച്ച് ക്ഷേത്രത്തിന് പുറത്തെ ഊട്ടുശാലയില്‍ പാന്റ്‌സ്, ഷൂസ് ധരിച്ച എല്ലാവര്‍ക്കും കയറാമെന്ന് തീരുമാനിച്ചിരുന്നു.


ALSO READ: നഴ്‌സ്മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം ശമ്പള വര്‍ധനവിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ; വര്‍ധനവ് ഇങ്ങനെ


അതോടൊപ്പം പ്രസാദ ഊട്ടില്‍ മറ്റുമതത്തിലുള്ളവര്‍ക്കും പങ്കെടുക്കാമെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം നിലവില്‍ വന്ന തീരുമാനമനുസരിച്ച് ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവരും ക്ഷേത്രത്തിലെ സദ്യയില്‍ പങ്കെടുത്തിരുന്നു.

ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്. ഭരണ സമിതിയിലെ സ്ഥിരാംഗമായ തന്റെ അറിവോടു കൂടിയല്ല ഇൗ തീരുമാനമെന്നാണ് ഗുരുവായൂര്‍ ക്ഷേത്രതന്ത്രിയായ ചേന്നാസ് നാരായണന്‍ നമ്പൂതിരി ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കിയത്.

പ്രസാദ ഉൗട്ട് സര്‍വ്വാണി സദ്യയാക്കുന്നതിനെതിരെ ദേവസ്വത്തിലെ മറ്റ് ജീവനക്കാരും ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ്.


ALSO READ: ട്രെയിനില്‍ ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്ഥിരം കുറ്റവാളി: പ്രതിയ്‌ക്കെതിരെയുള്ള മറ്റുകേസുകള്‍ ഇവയാണ്


അതേസമയം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ പ്രസാദ ഊട്ട് സംബന്ധിച്ച തീരുമാനം പിന്‍വലിക്കാനാണ് സാധ്യത. ക്ഷേത്ര ഭക്തരുടെ താല്പര്യത്തിന് വിരുദ്ധമായുള്ള തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്നാണ് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more