| Monday, 10th February 2020, 11:56 pm

ഒരുമിച്ച് നടക്കുന്ന കമിതാക്കള്‍ക്കെതിരെ നടപടി വേണം; കോയമ്പത്തൂരില്‍ വാലന്റൈന്‍സ് ഡേയില്‍ പ്രതിഷേധിച്ച് ഹിന്ദു സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ വാലെന്റൈന്‍സ് ഡേയ്ക്ക് പ്രതിഷേധവുമായി ഹിന്ദു സേന. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ കത്തിച്ചും കീറിയെറിഞ്ഞുമാണ് സദാചാര പൊലീസ് എന്ന് സ്വയം പ്രഖ്യാപിച്ച് ഹിന്ദു സേന പ്രതിഷേധിച്ചത്.

കോയമ്പത്തൂര്‍ ജില്ലയിലെ കളക്ടറുടെ ഓഫീസിനു പുറത്തായിരുന്നു ഹിന്ദുസേനയുടെ പ്രതിഷേധം.

വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച ഹിന്ദുസേന ഫെബ്രുവരി 14ന് ആവശ്യമുള്ള നടപടികള്‍ എടുക്കണമെന്നും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018ല്‍ ഹിന്ദുസേനയുടെ ഭാഗമായ ശക്തിസേനയും ഭാരത് സേനയും വാലന്റൈന്‍സ് ദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് ആളുകളെ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ ഒരുമിച്ച് നടക്കുന്ന കമിതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ കലക്ടറോട് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more