കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ വാലെന്റൈന്‍സ് ഡേയ്ക്ക് പ്രതിഷേധവുമായി ഹിന്ദു സേന. ഗ്രീറ്റിംഗ് കാര്‍ഡുകള്‍ കത്തിച്ചും കീറിയെറിഞ്ഞുമാണ് സദാചാര പൊലീസ് എന്ന് സ്വയം പ്രഖ്യാപിച്ച് ഹിന്ദു സേന പ്രതിഷേധിച്ചത്.
കോയമ്പത്തൂര്‍ ജില്ലയിലെ കളക്ടറുടെ ഓഫീസിനു പുറത്തായിരുന്നു ഹിന്ദുസേനയുടെ പ്രതിഷേധം.
2018ല്‍ ഹിന്ദുസേനയുടെ ഭാഗമായ ശക്തിസേനയും ഭാരത് സേനയും വാലന്റൈന്‍സ് ദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് ആളുകളെ വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.