തിരുവനന്തപുരം: ആയുധ പൂജാ ദിനത്തോടനുബന്ധിച്ച് കലാപാഹ്വാനവുമായി ഹിന്ദുസേനാ നേതാവ് പ്രതീഷ് വിശ്വനാഥ്. ആയുധം താഴെവയ്ക്കാന്‍ ആയിട്ടില്ലെന്നും ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നുമാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ എഴുതിയത്.
മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇതെന്നും ആയുധം താഴെ വയ്ക്കാനുള്ള സമയമായിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. പലതരം ആയുധങ്ങള്‍ പൂജയ്ക്ക് വെച്ച ഫോട്ടോയും പ്രതീഷ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തേ 2018ല്‍ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതീഷ് വിശ്വനാഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവരെ തടയാനെത്തിയ പൊലീസിനെ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….
ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…
ജയ് ശിവാജി, ജയ് ഭവാനി…
Content Highlight: Hindu sena leader Pratheesh Vishwanath facebook post