കൊല്‍ക്കത്ത: രാജ്യത്ത് സമാധാനം ആവശ്യപ്പെട്ട് പൗരത്വ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും തെരുവിലിറങ്ങി ഹിന്ദു പുരോഹിതര്‍. തിങ്കളാഴ്ച ബംഗാളിലെ മയോ റോഡിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമായിരുന്നു പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായ സാഹചര്യത്തില്‍ രാജ്യത്ത് സമാധാനമാവശ്യപ്പെട്ടു കൊണ്ടാണ് എന്‍.ആര്‍സിക്കും പൗരത്വ നിയമത്തിനുമെതിരെ മുദ്രാവാക്യം വിളിച്ച് ‘പശ്ചിം ബംഗാ സനാതന്‍ ബ്രാഹ്മിന്‍ ട്രസ്റ്റി’ന്റെ കീഴിലുള്ള പുരോഹിതര്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മതത്തിന്റെ പേരിലുള്ള വിഭജനങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീധര്‍ മിശ്ര പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതില്‍ ഞങ്ങള്‍ ആകുലരാണ്. പൗരത്വ നിയമവും എന്‍.ആര്‍.സിയും പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനതയെ പുറത്താക്കുന്നതാണ്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്.
രാജ്യം ഒത്തൊരുമയോടെയിരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതേ സമയം സമാധാനം പുലരുകയും വേണം. ഇന്ന് ഇത് ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചു, നാളെ അത് നമ്മള്‍ക്കെതിരെയുമാവാം”- ശ്രീധര്‍ മിശ്ര പറഞ്ഞു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.