| Wednesday, 28th October 2015, 7:00 am

ദീപാവലിക്ക് പടക്കം നിരോധിക്കുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിക്കെതിരെ ഹിന്ദു സംഘടനകളും പടക്കകമ്പനികളും രംഗത്ത്. നിരോധനം ഹിന്ദു പാരമ്പര്യത്തിനും ഹിന്ദു മതവികാരത്തിനും എതിരാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പടക്കകമ്പനികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പരോക്ഷമായ പിന്തുണയും ഇവര്‍ക്കുണ്ട്.

പടക്കം പൊട്ടിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുമെന്ന് കാണിച്ച് അര്‍ജുന്‍ ഗോപാല്‍, ആരെ ബാന്ദാരി, സോയ റാവു ഭാസിന്‍ എന്നിവരാണ് പടക്കത്തിന് നിരോധനം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി മനല്‍കിയത്. ഇതിനെതിരെ തമിഴ്‌നാട് ഫയര്‍ വര്‍ക്ക്‌സ്, ആമോര്‍സെസ് മാനുഫാക്‌ച്ച്വേഴ്‌സ്  അസോസിയേഷന്‍ തുടങ്ങിയവരും ചില ഹിന്ദു സംഘടനകളുമാണ് രംഗത്ത് വന്നത്.

പടക്കം പൊട്ടിക്കുന്നത് വര്‍ഷങ്ങളായി ഹിന്ദു പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ അതിന്മേല്‍ സ്‌നപൂര്‍ണ നിരോധനം കൊണ്ടുവരുന്നത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തും. ദീപാവലിയുടെ ഒഴിച്ചൂകൂടാനാകാത്ത ഭാഗമാണ് പടക്കം. ഹിന്ദുക്കള്‍ മാത്രമല്ല മറ്റു മതസ്ഥരും ദീപാവലി ആഘോഷത്തിന്റെ ഭാഗമാണെന്നും ഇവര്‍ പറയുന്നു.

ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ഇന്ന് വാദം കേള്‍ക്കും.

Latest Stories

We use cookies to give you the best possible experience. Learn more