| Tuesday, 25th February 2020, 9:50 pm

അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ ദല്‍ഹിയില്‍ ഹിന്ദു-മുസ്‌ലിം ഐക്യ റാലി; നമ്മളൊന്നെന്ന് മുദ്രാവാക്യം-വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഹിന്ദു-മുസ്ലീം ഐക്യ റാലി സംഘടിപ്പിച്ച് ജനങ്ങള്‍. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി. അക്രമികള്‍ മുസ് ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനിടെയാണ് മതസൗഹാര്‍ദം വിളിച്ചോതി തെരുവില്‍ റാലി നടത്തിയത്.

നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്‌. റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദല്‍ഹിയിലെ പൊലീസ് സംവിധാനങ്ങള്‍ മുഴുവന്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ് അക്രമ സംഭവങ്ങള്‍ രൂക്ഷമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ആക്രമണത്തില്‍ ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം ആളുകള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലും മറ്റുമാണെന്നാണ് വിവരം.

മുസ്ലിം വീടുകള്‍ തെരഞ്ഞുപിടിച്ചാണ് അക്രമങ്ങളേറെയും. ദല്‍ഹിയിലെ അശോക് വിഹാറിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമുണ്ടായി. ‘ജയ് ശ്രീറാം, ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി കോളാമ്പി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more