കുടുംബം ആക്രമിക്കപ്പെടുമെന്ന ഭയം; യു.പിയില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കള്‍ ആത്മഹത്യ ചെയ്തു
India
കുടുംബം ആക്രമിക്കപ്പെടുമെന്ന ഭയം; യു.പിയില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കള്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2017, 6:22 pm

ഷാജന്‍പൂര്‍: പ്രണയ ബന്ധം തുടര്‍ന്നാല്‍ കുടുംബം ആക്രമിക്കപ്പെടുമെന്ന് ഭയന്ന് യു.പിയില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കള്‍ ആത്മഹത്യ ചെയ്തു. യു.പിയിലെ ഷഹജന്‍പൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

ഫിറോസ് അഹമ്മദ് എന്ന യുവാവും പതിനെട്ടുകാരിയായ ഗുഞ്ചാ ശര്‍മ്മയുമാണ് സാമുദായിക സംഘര്‍ഷം ഭയന്ന് ജീവനൊടുക്കിയത്. തലയിലേക്ക് നിറയൊഴിച്ച് കമിതാക്കള്‍ ജീവനൊടുക്കുകയായിരുന്നു.


Also read ഉമിനീരില്‍ നിന്നും വൈദ്യൂതി ഉത്പാദിപ്പിക്കാനാകില്ല; മണിയ്ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍


തിങ്കളാഴ്ച രാവിലെതന്നെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലെത്തിയ ഫിറോസും ഗുഞ്ചായും പരസ്പരം ആലിംഗനം ചെയ്താണ് മരണംവരിച്ചത്. ആലിംനം ചെയ്തുകൊണ്ട് ഗുഞ്ചായുടെ ശിരസിലേക്ക് നിറയൊഴിച്ച ഫിറോസ് ഉടന്‍തന്നെ സ്വന്തം തലയിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് എത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതായി വീട്ടുകാരെ അറിയിച്ചെങ്കിലും ശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ അവര്‍ തയാറായില്ല.

“ഒറ്റ നിമിഷത്തില്‍ എല്ലാം അവസാനിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് യുവാക്കള്‍ നിന്നത്. പിന്നീട് അവര്‍ ആലിംഗനബദ്ധരായി അല്പസമയം നിന്നു. പിന്നീട് കേട്ടത് വെടിയൊച്ചയാണ്.” ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് നവഭാരത് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Dont miss സര്‍ക്കാര്‍ നിയോഗിച്ചത് സദാചാര പോലീസിനെയോ? ; യു.പിയിലെ ‘പൂവാല വിരുദ്ധ സ്‌ക്വാഡിനെതിരെ’ പരാതികള്‍


വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ കമിതാക്കള്‍ ഏറെ നാളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അടുപ്പക്കാര്‍ പറയുന്നു. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇവരുടെ ഭയം അധികരിക്കാനിടയാക്കി.

വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ വിവാഹത്തിന് ശേഷം തങ്ങള്‍ക്കും വീട്ടുകാര്‍ക്കും സമൂഹത്തില്‍ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല എന്ന് അവര്‍ പറയാറുണ്ടായിരുന്നെന്ന് ഫിറോസിന്റെ സുഹൃത്ത് പറയുന്നു.

എവിടേക്കെങ്കിലും ഓടി പോയാല്‍ അത് വീട്ടുകാര്‍ക്ക് ഏറെ ദോഷം ചെയ്യും എന്നും അവര്‍ ഭയപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.