ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ കേരളത്തില്‍ സമ്മേളന നഗരിയൊരുക്കി ഹിന്ദു മഹാസഭ. അഖില ഭാരതീയ ഹിന്ദു മഹാസഭ ആലപ്പുഴ കുത്തിയതോട് ഫെബ്രുവരി 21 ന് സംഘടിപ്പിച്ച സംസ്ഥാന സമ്മേളന നഗരിയ്ക്കാണ് ഗോഡ്‌സെയുടെ പേരിട്ടത്.
കുത്തിയതോട് എന്‍.എസ്.എസ് കരയോഗം ഹാളാണ് ഗോഡ്‌സെ നഗറാക്കിയത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നില്ല.
വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഗോഡസെയുടെ പേരില്‍ സമ്മേളന നഗരി രൂപീകരിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഡി.സി.സി അധ്യക്ഷന്‍ എം. ലിജു ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പരിപാടി നടന്നതായി അറിവില്ലെന്നും പരാതിയൊന്നും ലഭിച്ചില്ലെന്നുമാണ് കുത്തിയതോട് പൊലീസ് പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക