ന്യൂദല്‍ഹി: ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റ് രാജ്യക്കാര്‍ അവിടെ പോയി ജിഹാദ് ചെയ്യുന്നതിന് ഇസ്‌ലാം മതം
പ്രചരിപ്പിക്കുന്നതിനും തീവ്രവാദം പരത്തുന്നതിനും മുന്‍പ് ചന്ദ്രനെ ഹിന്ദു രാഷ്ട്രം ആക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനു കത്തയയ്ക്കുമെന്നും ചക്രപാണി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
“संसद से प्रस्ताव पास करके चांद को हिंदू राष्ट्र के रूप में घोषित किया जाए और वहां की राजधानी ‘शिव शक्ति पॉइंट’ को बनाया जाए.”
◆ अखिल भारत हिंदू महासभा/संत महासभा के राष्ट्रीय अध्यक्ष स्वामी चक्रपाणि ने कहा
Swami chakrapani | #Chandrayaan3 pic.twitter.com/2LJW9HUmIH
— News24 (@news24tvchannel) August 27, 2023
സ്വാമി ചക്രപാണിയുടെ വാക്കുകള്‍
ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നല്‍കിയ മോദിക്ക് നന്ദി. മറ്റ് വിശ്വാസത്തില്‍പ്പട്ട, വിചാരധാരയിലുള്ള ആളുകളോ മറ്റ് രാജ്യക്കാരോ പിടിച്ചടക്കുന്നതിന് മുന്‍പ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം.
രാജ്യത്തിന്റെ തലസ്ഥാനമായി ശിവശക്തി പോയിന്റിനെയും പ്രഖ്യാപിക്കണം. ഇതിനായി പാര്‍ലമെന്റ് പ്രമേയം കൊണ്ടുവരണം.
മറ്റ് രാജ്യക്കാര്‍ അവിടെ പോയി ജിഹാദ് ചെയ്യുന്നതിനും ഇസ്‌ലാം മതം
പ്രചരിപ്പിക്കുന്നതിനും തീവ്രവാദം പരത്തുന്നതിനും മുന്‍പ് ചന്ദ്രനെ ഹിന്ദു രാഷ്ട്രം ആക്കണം.
ശിവന്റെ മസ്തകത്തിലാണ് ചന്ദ്രനദിവസിക്കുന്നത്. ഹിന്ദുസനാധികള്‍ക്ക് ചന്ദ്രമാമനോടുള്ള പുരാതനമായ അടുപ്പമുണ്ട് ചന്ദ്രനെക്കുറിച്ച് നമ്മുടെ വേദങ്ങളില്‍ വലിയതോതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ചന്ദ്രന്റെ പവിത്രത അതേപടി നിലനിര്‍ത്താന്‍ വേണ്ടി ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം.
Content Highlight: Hindu Mahasabha leader Swami Chakrapani wants to declare Chandra as Hindu Rashtra