ലഖ്‌നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു. ലഖ്‌നൗവിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ അദ്ദേഹത്തെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കയ്യില്‍ രണ്ട് പേര്‍ മധുരപലഹാരങ്ങളുമായി തിവാരിയുടെ ഓഫീസിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു. ഓഫീസില്‍ എത്തി തിവാരിയുമായി സംസാരിക്കവേ കയ്യില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗുരുതരമായി പരിക്കേറ്റ കമലേഷ് തിവാരിയെ അനന്‍ഫനാനിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കം മരണം സംഭവിച്ചിരുന്നു.
2015 ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തിവാരിക്കെതിരെ കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തിവാരിക്കെതിര കേസെടുത്തിരുന്നത്. എന്നാല്‍ അടുത്തിടെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ