| Sunday, 2nd September 2018, 6:13 pm

സെക്‌സ് വീഡിയോ അയക്കാന്‍ വാട്ട്‌സാപ്പിലൂടെ ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ തലവന്‍ ചക്രപാണി: വീണത് കേരളാ സൈബര്‍ വാരിയേസിന്റെ കെണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ സൈബര്‍ വാരിയേസ് ഒരുക്കിയ കെണിയില്‍ വീണ് ഹിന്ദു മഹാസഭാ തലവന്‍ സ്വാമി ചക്രപാണി. പെണ്‍കുട്ടിയായി നടിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്തപ്പോള്‍ സെക്‌സ് വീഡിയോ അയച്ച് കൊടുക്കാന്‍ സ്വാമി ആവശ്യപ്പെടുന്ന വീഡിയോയാണ് സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ടിരിക്കുന്നത്.

ചക്രപാണി ഔദ്യോഗികമായി ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറിലേക്കാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് അംഗങ്ങള്‍ വാട്ട്‌സാപ്പ് സന്ദേശം അയച്ചത്. തുടര്‍ന്നായിരുന്നു ചക്രപാണിയുടെ ചോദ്യം.


ALSO READ: യുദ്ധവിമാന കരാറില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യതാല്പര്യങ്ങള്‍ ഒറ്റുകൊടുക്കുന്നു; കോണ്‍ഗ്രസ്


ഇതിന്റെ വീഡിയോയും, സ്‌ക്രീന്‍ഷോട്ടുകളും സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ട വീഡിയോയിലുണ്ട്. സന്ദേശം അയച്ച ഉടനെ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടിയതായും വീഡിയോയില്‍ പറയുന്നുണ്ട്.

സ്‌കൂള്‍ ഡ്രെസിലും, കൂട്ടുകാരികളോടൊപ്പവും ഫോട്ടോ അയക്കാന്‍ സ്വാമി ചക്രപാണി ആവശ്യപ്പെടുന്ന ചാറ്റ് ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ചക്രപാണിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.


ALSO READ: സുപ്രീം കോടതി ജഡ്ജിയായ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നു; വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി


നേരത്തെ ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. ഹാക്ക് ചെയ്ത ശേഷം ബീഫ് കറി ഉണ്ടാക്കുന്ന പാചകക്കുറിപ്പ് ഇവര്‍ ഹോം പേജില്‍ അപ് ലോഡ് ചെയ്തു. ഇതും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു.


We use cookies to give you the best possible experience. Learn more