| Friday, 13th March 2020, 3:34 pm

നാളെയാണ് ഗോമൂത്ര പാര്‍ട്ടി; ദല്‍ഹിയില്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ വൈറസിനെ നേരിടാന്‍ ഹിന്ദു മഹാസഭ സംഘടിപ്പിക്കുന്ന ഗോമൂത്ര പാര്‍ട്ടി ശനിയാഴ്ച ദല്‍ഹിയില്‍ നടക്കും. ഉച്ചക്ക് 12 മണി മുതല്‍ ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ മഹാസഭ ഭവനിലാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോമൂത്ര പാര്‍ട്ടി പ്രഖ്യാപിച്ച് പോസ്റ്ററും ഹിന്ദു മഹാസഭ പുറത്തു വിട്ടു. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്, യുവസനാത സേവാ സന്‍ഗത് ദേശീയ പ്രസിഡണ്ട് ബംബും താക്കൂര്‍ എന്നിവരുടെ ചിത്രമടക്കമാണ് പോസ്റ്റര്‍.

രാജ്യത്ത് ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു ‘നടപടി’യ്ക്ക് മുതിരുന്നതെന്ന് സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജ് ദി പ്രിന്റിനോട് പറഞ്ഞിരുന്നു.

പശുവില്‍ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം തുടങ്ങിയവയെല്ലാം കൊറോണ വൈറസിനെ എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയില്‍ വെച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തികൊടുക്കും. ജനങ്ങളെ രക്ഷിക്കും.’

ഇതിനായി ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഉടന്‍ ഇല്ലാതാകുമെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more