ന്യൂദല്‍ഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ഹോട്ടലുകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി.
ദല്‍ഹി ജസോള മേഖലയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നേരെയാണ് ഹിന്ദുത്വവാദികളുടെ ഭീഷണി. ഹോട്ടലുകള്‍ക്ക് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.
നവരാത്രി ദിനത്തില്‍ ജസോളയില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഹിന്ദുത്വ ഗ്രൂപ്പിന്റെ ഭീഷണി. സോഷ്യല്‍ മീഡിയയില്‍ ഹോട്ടലുകള്‍ക്കെതിരെ വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തു.
റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ പോറ്റിയ ഹോട്ടലിന്റെ പ്രവൃത്തി വെറുപ്പുളവാക്കുന്നതാണെന്നും ഹോട്ടല്‍ പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി.
എന്നാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരുമെന്ന് ഹോട്ടലുടമ പറഞ്ഞു.
അഭയാര്‍ത്ഥികളില്‍ മുസ്‌ലിങ്ങള്‍ മാത്രമല്ല. പല സമുദായത്തില്‍പ്പെട്ട ആളുകളുണ്ടായിരുന്നെന്നും മുസ്‌ലിങ്ങള്‍ മാത്രമായിരുന്നാല്‍ പോലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ശിവം ചോദിച്ചു.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കി എന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഹിന്ദുത്വവാദികളു
ടെ സൈബര്‍ ആക്രമണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക