ന്യദല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ച് വ്യാപക വിദ്വേഷപ്രചാരണം നടത്തുന്നതായണ് റിപ്പോര്‍ട്ട്.
20,000ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷലിപ്തമായ വിവരണങ്ങളും സാമുദായിക വിദ്വേഷവും വര്‍ഗീയതയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രചരിപ്പിക്കാന്‍ പ്രത്യേക പ്രൊപ്പാഗാണ്ട ഈ സംഘത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
” ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള സന്ദേശവും വ്യാജവാര്‍ത്തയും അഭ്യൂഹങ്ങളും ഗ്രൂപ്പിലൂടെ കൈമാറി. ദല്‍ഹി പൊലീസിന്റെ മൂക്കിന് താഴെയാണ് ഇത്. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റിന്റെ’ പേരില്‍ ചെറുപ്പക്കാരെ വേട്ടയാടുന്ന ദല്‍ഹി പൊലീസ് കപില്‍ മിശ്രയെ പോലെയുള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തത് അപലപനീയമാണ്. ശത്രുതയും സ്പര്‍ദ്ധയും വളര്‍ത്താന്‍ പ്രചാരണം നടത്തുന്ന കപില്‍ മിശ്രയെയും സംഘത്തേയും അറസ്റ്റ് ചെയ്യണം” ബൃന്ദ കാരാട്ടും സി.പി.ഐ.എം ദല്‍ഹി സംസ്ഥാന സെക്രട്ടറി കെ.എം തിവാരിയും ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക