| Monday, 26th October 2020, 1:54 pm

'ദുര്‍ഗാ ദേവിയെ അപമാനിച്ചെന്ന്' ഹിന്ദു ഐക്യവേദിയുടെ പരാതി ; വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദുര്‍ഗാ ദേവിയെ അപമാനിച്ചെന്നാരോപിച്ച് വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

നവരാത്രിയോട് അനുബന്ധിച്ച് യുവതിയെടുത്ത ഫോട്ടോകള്‍ ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു ഹിന്ദു ഐക്യവേദിക്കാര്‍ പരാതി നല്‍കിയത്.

അതേസമയം നവരാത്രി തീമില്‍ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും യുവതി പറഞ്ഞു. ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

നവരാത്രി ആഘോഷത്തിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് യുവതി എടുത്ത ഫോട്ടോകള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമായിരുന്നു ചിത്രത്തിനെതിരെയും ഫോട്ടോഗ്രാഫര്‍ക്കെതിരെയും നടന്നത്.

മടിയില്‍ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗ ദേവിയെ ചിത്രീകരിച്ചു എന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. മോഡലിനെതിരെ കേസ് എടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല.

വിവാദമായ ചിത്രങ്ങള്‍ ഇതിനോടകം പേജില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hindu Aikya Vedi complains Case against a female photographer

We use cookies to give you the best possible experience. Learn more