| Monday, 12th October 2020, 10:36 pm

മൃഗങ്ങള്‍ക്ക് ബീഫ് നല്‍കാന്‍ പാടില്ലെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍; മൃഗശാലയിലേക്കുള്ള വഴി തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം. മൃഗശാലയിലെ കടുവകള്‍ക്ക് ഇറച്ചി കൊണ്ടുപോവുകയായിരുന്ന വാഹനം ഇവര്‍ തടഞ്ഞു.

ബീഫ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മൃഗശാലയിലേക്കുള്ള റോഡുകളും ഇവര്‍ തടഞ്ഞു.
” മൃഗശാലയിലെ മൃഗങ്ങള്‍ക്കായി മാംസം കൊണ്ടുപോകുന്ന വാഹനങ്ങള്‍ ചില അക്രമികള്‍ തടഞ്ഞുനിര്‍ത്തി. അവരെ പിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് പൊലീസിനെ വിളിക്കേണ്ടിവന്നു. മൃഗങ്ങള്‍ക്ക് ഇറച്ചി വിതരണം ചെയ്യുന്നതില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല, ”അസം സ്റ്റേറ്റ് മൃഗശാലയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡി.എഫ്.ഒ) തേജസ് മാരിസ്വാമി പറഞ്ഞു.

1,040 വന്യമൃഗങ്ങളും 112 ഇനം പക്ഷികളും ഉള്ള വടക്കുകിഴക്കന്‍ ഭാഗത്തെ ഏറ്റവും വലിയ മൃഗശാലയാണ് ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരി റിസര്‍വ് വനത്തില്‍ 1957 ല്‍ സ്ഥാപിതമായ അസം സ്റ്റേറ്റ് മൃഗശാല. നിലവില്‍ 8 കടുവകള്‍, 3 സിംഹങ്ങള്‍, 26 പുള്ളിപ്പുലികള്‍ എന്നിവ ഇവിടെയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more