| Tuesday, 19th October 2021, 10:56 am

എസ്രയുടെ ഹിന്ദി റീമേക്കില്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാന്‍ ഹഷ്മി; 'ഡിബുക്കി'ന്റെ ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനായി 2017ല്‍ പുറത്തിറങ്ങിയ മലയാളം ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് വരുന്നു. ‘ഡിബുക്ക്’ എന്ന പേരില്‍ ഇമ്രാന്‍ ഹഷ്മിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തുവിട്ടു.

എസ്രയുടെ സംവിധായകനായ ജയ് കെ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 29ന് പ്രദര്‍ശനത്തിനെത്തും. .

ഇമ്രാന്‍ ഹഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ഡിബുക്കില്‍ നികിത ദത്ത, മാനവ് കൗള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുജിത് വാസുദേവ് ആണ് ഡിബുക്കിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ക്ലിന്റണ്‍ സെറെജോയ്.

പൃഥ്വിരാജിനെ കൂടാതെ ടൊവിനോ തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരായിരുന്നു എസ്രയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hindi remake of Malayalam horror Ezra is about to release

We use cookies to give you the best possible experience. Learn more