ന്യൂദല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിസിൽബ്ലോവർമാരെ ഉദ്ധരിച്ചാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
അദാനി ഗ്രൂപ്പിന് വിദേശത്ത് രഹസ്യ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വർഷം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായത്.
ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് മൂല്യം വർധിപ്പിക്കുന്നതെന്നും അതുവഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നു എന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് സെബി ചെയർപേഴ്സനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
മാധബി പുരി ബുച്ചിനും പങ്കാളിയ്ക്കും മൗറീഷ്യസിലും ബർമൂഡയിലും നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2015 സിങ്കപൂരിലാണ് ഇരുവരും ആദ്യമായി അക്കൗണ്ടുകൾ തുറക്കുന്നത്. 2017 ലാണ് മാധബി സെബിയുടെ മുഴുവൻ സമയ അംഗമാകുന്നത്.
സ്ഥാനമേൽക്കുന്നതിന് തൊട്ടുമുമ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പങ്കാളിയായ ധവല്‍ ബുച്ചിന് കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് മൗറീഷ്യസിലും ബർമൂഡയിലുമുള്ള അക്കൗണ്ടുകളിലേക്ക് നിക്ഷേപം മാറ്റുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ അതിലെ വസ്തുതകൾ പരിശോധിക്കാതെ സെബി തങ്ങൾക്ക് നോട്ടീസ് അയക്കുകയാണ് ചെയ്തതെന്നും സെബിക്കെതിരായ വിവരങ്ങളെ സാധൂകരിച്ച് ഹിൻഡൻബർഗ് പറയുന്നു.
അതേസമയം ഇന്ത്യയെ കുറിച്ചുള്ള വലിയൊരു വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബർഗ് മണിക്കൂറുകൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ എക്‌സിലൂടെയാണ് ഷോര്‍ട്‌സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് മുന്നറിയിപ്പ് നൽകിയത്. Something big soon ഇന്ത്യ എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ഇന്ന് രാവിലെ 5.34ന് പോസ്റ്റ് ചെയ്തത്.
Content Highlight: Hindenburg report against SEBI Chairperson