00:00 | 00:00
ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു; സെബി മേധാവി മാധബി ബുച്ചിനെതിരെ വെളിപ്പെടുത്തിയത് പത്തോളം ആരോപണങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 12, 11:14 am
2024 Aug 12, 11:14 am

ഓഹരികള് പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് മൂല്യം വർധിപ്പിക്കുന്നതെന്നും അതുവഴി കൂടുതല് വായ്പകള് സംഘടിപ്പിക്കുന്നു എന്നും ഹിന്ഡന്ബര്ഗ് 2023ല് ഒരു റിപ്പോര്ട്ട് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ വലിയ കോളിളക്കം ഉണ്ടാവുകയും അദാനിഗ്രൂപ്പിന്റെ 72 ലക്ഷം കോടി രൂപയുടെ കമ്പനി ഓഹരികൾ ഇടിയുകയും ചെയ്തു. എന്നാൽ ഈ റിപ്പോർട്ടിനെതിരെ അന്വേഷണം നടത്തിയ സെബി ഹിൻഡൻബർഗിന്റെ റിപ്പോർട്ടുകൾ തള്ളുകയായിരുന്നു. ഇതിനുപിന്നാലെ സെബി ചെയർപേഴ്സനെതിരെയും ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.

 

 

Content Highlight: Hindenburg alleges Sebi head Madhabi Buch had stakes in obscure offshore funds used in Adani scandal