| Wednesday, 26th September 2012, 12:42 am

ബിലാവലും ഹിന റബ്ബാനിയും കടുത്ത പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും രാജ്യത്തെ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖറും തമ്മില്‍ ഗാഢപ്രണയത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്.  ബംഗ്ലാദേശിലെ ഒരു പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

തന്നെക്കാള്‍ 11 വയസ്സ് പ്രായക്കൂടുതലുള്ള ഹിനയോട് ബിലാവലിന് തീവ്രപ്രണയം ആണെന്നും ഇരുവരും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് പത്രം പറയുന്നത്. ഒരുമിച്ച ശേഷം പാക്കിസ്ഥാന്‍ വിട്ട് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചേക്കേറാന്‍ ആണ് ഇവര്‍ ആഗ്രഹിക്കുന്നത്.[]

എന്നാല്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹിനയെ ബിലാവല്‍ സ്വീകരിക്കുന്നതിനോട് സര്‍ദാരിക്ക് ഒട്ടും യോജിപ്പില്ല. അത്തരം ഒരു തീരുമാനം ബിലാവലിന്റെ രാഷ്ട്രീയഭാവിയില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുമെന്നും, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഇത് ദോഷം ചെയ്യും എന്നുമാണ് സര്‍ദാരിയുടെ നിരീക്ഷണം.

ബിലാവല്‍ ഭൂട്ടോയും ഹിനാ റബ്ബാനിയും തമ്മില്‍ രഹസ്യ ബന്ധങ്ങളുള്ളതായും ഇവര്‍ ഒന്നിച്ച് യാത്രകള്‍ ചെയ്തിട്ടുള്ളതായും നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിലാവലിന്റെ
പിറന്നാളിന് ഹിന അയച്ച ആശംസാ കാര്‍ഡില്‍ ഇരുവരുടെയും പ്രണത്തിന്റെ തീവ്രത മനസിലാവുന്നതാണെന്നും പത്രം അവകാശപ്പെടുന്നു.

” ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ അടിത്തറ അനശ്വരമാണ്. വൈകാതെ തന്നെ ഞങ്ങള്‍ ഒരുമിക്കുകയും ചെയ്യും” ഇതായിരുന്നു ഹിനയുടെ കൈപ്പടയിലെഴുതിയ വാചകമെന്നും പത്രം പറയുന്നു.

കോടീശ്വരനായ ബിസിനസ്സുകാരന്‍ ഫിറോസ് ഗുല്‍സാറില്‍ നിന്ന് വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണ് ഹിന. രണ്ട് പെണ്മക്കളെയും അവരുടെ പിതാവിനൊപ്പം വിടാനാണ് ഇവരുടെ തീരുമാനം എന്നും റിപ്പോര്‍ട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more