| Tuesday, 10th January 2017, 6:42 pm

ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്: തോക്ക് സ്വാമി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മതവിദ്വേഷം പടര്‍ത്താന്‍ നവമാധ്യമത്തിലൂടെ ശ്രമിച്ചു എന്ന പരാതി പരിശോധിച്ച പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.


കൊച്ചി: ഫേസ് ബുക്കിലൂടെ ഇതരസമുദായങ്ങളെ മോശമായി ചിത്രീകരിച്ചതിന് ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റു ചെയ്തു. മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിനു എറണാകുളം നോര്‍ത്ത് പൊലീസാണ് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഭദ്രാന്ദയെ അറസ്റ്റ് ചെയ്തത്.


Read more : ‘എ.എന്‍ രാധാകൃഷ്ണന്റെ വിദ്വേഷപ്രസംഗം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍’; വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ അവഗണിക്കുന്നതായി ന്യൂസ് 18 എഡിറ്റോറിയല്‍ ബോര്‍ഡ്


മതവിദ്വേഷം പടര്‍ത്താന്‍ നവമാധ്യമത്തിലൂടെ ശ്രമിച്ചു എന്ന പരാതി പരിശോധിച്ച പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ ആലുവയില്‍ ഭദ്രാനന്ദ തോക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വിധി പറയേണ്ടിയിരുന്നതാണ്. പിന്നീട് കോടതി കേസ് മാറ്റി വെക്കുകയായിരുന്നു.

മതവിദ്വേഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട  ഭദ്രാനന്ദയെ വൈദ്യ പരിശോധനയ്ക്കു ശേഷം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കും.


Also read: കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് അന്വേഷണ കമ്മീഷന്‍; 2010ല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷസേന വെടിവെച്ചത് മജിസ്‌ട്രേറ്റ് അനുമതിയില്ലാതെ


Latest Stories

We use cookies to give you the best possible experience. Learn more