| Saturday, 8th April 2017, 9:19 am

തോക്ക് സ്വമി; ഡി.ജി.പിയെ കാണാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് പൊലീസ്; ഹര്‍ത്താല്‍ ദിനത്തില്‍ ക്രിമിനല്‍ കേസില്‍പ്പെട്ടെയാളെ വിടാനാകില്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ സമരത്തില്‍ നുഴഞ്ഞ് കയറിയെന്ന കാരണത്താലാണ് വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെയും പൊതു പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.ജി.പിയെ കാണാന്‍ അനുമതി വാങ്ങിയെത്തിയതാണെന്ന് വ്യക്തമാക്കിയിട്ടും സമരസമയത്ത് സ്ഥലത്തുണ്ടായെന്ന കാരണത്താലാണ് പൊലീസ് തോക്ക് സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്.


Also read ‘മുത്തലാഖില്‍ നിന്ന് രക്ഷപ്പെടണോ മതം മാറി ഹൈന്ദവ പുത്രന്മാരോട് ഐ ലവ് യു പറയു’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി 


സ്ഥലത്ത് നിന്ന് നീക്കം ചെയ്തവരെ പൊലീസ് വിട്ടയച്ചപ്പേള്‍ കുടുംബവുമായി ബന്ധമില്ലാത്ത പൊതു പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പിലാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാനെത്തിയ പൊതുപ്രവര്‍ത്തകരെ പോലെയായിരുന്നില്ല തോക്ക് സ്വാമിയുടെ അറസ്‌റ്റെന്നാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബുധനാഴ്ച ഡി.ജി.പിയെ കാണാനെത്തുന്നുണ്ടെന്ന് തലേദിവസം തന്നെ സ്വാമി പറഞ്ഞിരുന്നെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. സമര ദിവസം രാവില സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡി.ജി.പി ഓഫീസിന് മുന്നില്‍ നില്‍ക്കേ സ്വാമിയെ കണ്ടെന്നും സംസാരിച്ചിരുന്നെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. പൊലീസെത്തി സമരക്കാരെ നീക്കം ചെയ്യുന്നതും നോക്കി നില്‍ക്കുകയായിരുന്ന സ്വാമിയെ ഷാജഹാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത ശേഷമാണ് പൊലീസ് കാണുന്നതെന്നും സംഭവസ്ഥലത്തുണ്ടായ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ക്രിനില്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയായിനാല്‍ മ്യൂസിയം എസ്.ഐ അടുത്തെത്തി എന്താണിവിടെന്ന് ചോദിക്കുകയായിരുന്നു. “ഡി.ജി.പിയെ കാണാന്‍ വന്നതാണ്. അപ്പോയിന്‍മെന്റുണ്ട്” എന്ന് മറുപടി പറഞ്ഞെങ്കിലും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, അന്യായമായി സംഘം ചേര്‍ന്നു, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകളിലാണ് സ്വാമിയും റിമാന്‍ഡിലാകുന്നത്.

കോടതിയില്‍ താന്‍ ഡി.ജി.പിയെ കാണാന്‍ അനുമതി വാങ്ങി എത്തിയതാണെന്നും ഐ.എസ് ബന്ധമുള്ള പോലീസുകാരുടെ പട്ടിക കൈമാറുകയായിരുന്നു ഉദ്ദേശ്യമെന്നും സ്വാമി മൊഴി നല്‍കിയെങ്കിലും മുന്‍ കേസിന്റെ ഭാഗമായി നിരന്തരം കോടതിയിലെത്തി ഒപ്പിടേണ്ട, സ്ഥലം വിട്ടുപോകരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളയാള്‍ എങ്ങനെ ഇവിടെയെത്തിയെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചത്.

ഒപ്പം അറസ്റ്റിലായവരെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞെങ്കിലും ഗൂഢാലോചനയുണ്ടെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസില്‍പ്പെട്ടയാളെ ഹര്‍ത്താല്‍ ദിവസം പുറത്തുവിടുന്നത് സമാനമായ കുറ്റത്തിന് ഇടയാക്കുമെന്ന നിരീക്ഷണത്തില്‍ കോടതി ജാമ്യം തള്ളുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more