ഗുവാഹതി: പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കുമെന്ന് അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ.
ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ക്ക് മതവിവേചനത്തിന് ഇരയായി എന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും ബിശ്വ വര്‍മ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ബംഗ്ലാദേശില്‍ പോയി അവിടത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് മതവിവേചനത്തിന് ഇരയായി എന്നു തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവരാനാവില്ലെന്നും ബിശ്വ വര്‍മ പറഞ്ഞു.
‘മൂന്ന് രേഖകളാണ് അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി തെളിയിക്കേണ്ടത്. 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയില്‍ എത്തിയെന്നു തെളിയിക്കുന്ന രേഖ, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജയിന്‍ മതത്തില്‍പ്പെട്ടയാളാണെന്നു തെളിയിക്കുന്ന രേഖ, ഈ മൂന്ന് രാജ്യങ്ങളില്‍ ഒന്നില്‍ പൗരനായിരുന്നു എന്ന് തെളിയിക്കുന്ന രേഖ’, ബിശ്വ വര്‍മ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ അതത് രാജ്യങ്ങളില്‍ മതവിവേചനത്തിന് ഇരയായോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ അന്വേക്ഷിക്കുമെന്നും ശര്‍മ പറഞ്ഞു.