ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കങ്കണയെ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ധര്‍മ്മശാലയില്‍ നടന്ന സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കങ്കണയുടെ പേര് ഒരിക്കലും ഉയര്‍ന്നു വന്നിട്ടില്ലെന്നും മണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് ലഭിക്കുകയെന്നും ഒരു സെലിബ്രറ്റിക്കുമല്ലെന്നും അദ്ദേഹം പറഞ്ഞു.
കങ്കണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ കങ്കണയെ മത്സരിപ്പിക്കുന്നതില്‍ ഹിമാചലിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു.
താന്‍ ബി.ജെ.പി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞിരുന്നു.
മണ്ഡിയുള്‍പ്പെടെ നാല് മണ്ഡലങ്ങളിലാണ് ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 30 നാണ് തെരഞ്ഞെടുപ്പ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Himachal Pradesh: BJP Ends Speculation Over Actor Kangana Ranaut’s Candidature For Mandi Bypoll