| Wednesday, 27th May 2020, 6:57 pm

അഴിമതി ആരോപണം ഉയര്‍ന്നു; ഹിമാചല്‍ പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ബി.ജെ.പിഹിമാചല്‍ പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ബിന്ദാല്‍ രാജിവെച്ചു. സംസ്ഥാനത്ത് ചര്‍ച്ച വിഷയമായ ആരോഗ്യ അഴിമതിയില്‍ ബിന്ദാലിന്റെ പേരും ചര്‍ച്ചയായതിനെ തുടര്‍ന്നാണ് രാജി. അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ആരോഗ്യ അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന് രാജീവ് ബിന്ദാല്‍ പറഞ്ഞു. മുന്‍ ആരോഗ്യ മന്ത്രിയും നാല് തവണ എം.എല്‍.എയുമായിട്ടുള്ള ബിന്ദാല്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജികത്ത് നല്‍കി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാജിക്കത്തില്‍ രാജീവ് ബിന്ദാല്‍ നിഷേധിച്ചു.

ഒരു ബി.ജെ.പി നേതാവിനും അഴിമതിയില്‍ പങ്കില്ലെന്നും രാജീവ് ബിന്ദാല്‍ പറഞ്ഞു.ഒരു മരുന്ന് വിതരണക്കാരനോട് ആരോഗ്യ സെക്രട്ടറിയായ അജയ് കുമാര്‍ ഗുപ്ത കൈക്കൂലി ചോദിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതിനെ തുടര്‍ന്ന് വിജിലന്‍സ് അഴിമതി നിരോധന വിഭാഗം അജയ് ഗുപ്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more