ഷിംല: ഇല്ല എന്ന ലളിതമായ വാക്ക് ചില പുരുഷന്മാര്‍ക്ക് മനസിലാകുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് ജഡ്ജ്. പരിചയമുള്ള പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച കേസില്‍ കൗമാരക്കാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചാണ് ജഡ്ജി ഇക്കാര്യം പറഞ്ഞത്.
‘ഇല്ല എന്ന വാക്കിന് വേറെ അര്‍ത്ഥമില്ല, ചില പുരുഷന്മാര്‍ ഇത് മനസിലാക്കുന്നില്ല. ഇല്ല എന്നതിന് പെണ്‍കുട്ടി ലജ്ജിക്കുന്നുവെന്ന് അര്‍ത്ഥമില്ല, അയാള്‍ അവളെ പിന്തുടരണമെന്ന് അര്‍ത്ഥമില്ല. ഇല്ല എന്ന വാക്കിന് കൂടുതല്‍ വിശദീകരണമോ ന്യായീകരണമോ ആവശ്യമില്ല,’ ജഡ്ജി ചിറ്റ്കര പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള രാജ്ഗശില്‍ നിന്നുള്ള ഒരു കേസില്‍ വിധി പറയുകയായിരുന്നു ജഡ്ജ്.
ഡിസംബര്‍ 17ന് ബസ് സ്റ്റോപ്പില്‍ നിന്ന പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. പാഠ്യ പദ്ധതിയില്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താത്തപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ജഡ്ജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക