ചിതയിലേക്ക് ചിരിച്ചുകൊണ്ട് പോകാനാണ് ആഗ്രഹം; വേറൊന്നും അതിനേക്കാള്‍ വലുതല്ല; ഇനി റോളുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പറയുന്നവരോട് ഹിമ ശങ്കര്‍
Movie Day
ചിതയിലേക്ക് ചിരിച്ചുകൊണ്ട് പോകാനാണ് ആഗ്രഹം; വേറൊന്നും അതിനേക്കാള്‍ വലുതല്ല; ഇനി റോളുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പറയുന്നവരോട് ഹിമ ശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2017, 11:10 am

ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് മലയാള സിനിമയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് മറുപടിയുമായി നടി ഹിമ ശങ്കര്‍.

തന്റെ നിലപാടുകളേയും അഭിപ്രായങ്ങളേയും വ്യക്തമാക്കിയിട്ട് കിട്ടുന്നതെല്ലാം മതിയെനിക്കെന്നും തന്നെ മനസിലാക്കിയിട്ടു വരുന്നവര്‍ തന്നിലേക്കു വന്നാല്‍ മതിയെന്നും നിര്‍ബന്ധമൊന്നുമില്ലെന്നും ഹിമ പറയുന്നു.

എനിക്ക് ചെയ്യാനുള്ളത് തട്ടി മുട്ടി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നതിന് ഒരു സുഖമുണ്ട്. മനസിന് ഭാരങ്ങളില്ല. Being Fake ആയി കോടികള്‍ സമ്പാദിക്കുന്നതിലും നല്ലത് Being Truthful ആയി ആയിരങ്ങള്‍ സമ്പാദിക്കുന്നതാണ്.

എനിക്ക് പ്രകൃതി തന്ന കഴിവില്‍ വിശ്വാസമുണ്ട്. എത്ര മൂടിവച്ചാലും ഒരിക്കലത് ഹൃദയങ്ങള്‍ കീഴടക്കുക തന്നെ ചെയ്യും. ചിതയിലേക്ക് ചിരിച്ചുകൊണ്ടാണ് കയറി പോകാന്‍ ആഗ്രഹിക്കുന്നത്. വേറൊന്നും അതിനേക്കാള്‍ വലുതല്ല. ഹിമ പറയുന്നു. തന്നെ പിന്തുണച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദിയെന്നും ഹിമശങ്കര്‍ പറയുന്നു.


Dont Miss അംബാനിയുടെ ചാനല്‍ പറഞ്ഞുവിടുന്നവരില്‍ നാനാജാതിമതസ്ഥരുണ്ട്; ജാതീയമായ വിരോധം കൊണ്ടല്ല യുവതിയോട് രാജിവെക്കാന്‍ പറഞ്ഞത് : അഡ്വ. ജയശങ്കര്‍


സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിരുന്നെന്നായിരുന്നു ഹിമയുടെ വെളിപ്പെടുത്തല്‍.

സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചെന്നും ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു അവരുടെ മറുപടിയെന്നും ഹിമ പറയുന്നു.

ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്.

സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ പറഞ്ഞിരുന്നു.