ന്യൂയോര്‍ക്ക്: 2016ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റണ്‍ മത്സരിക്കും. ഇത് സംബന്ധിച്ചുള്ള ഹിലരിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് സൂചന.
സോഷ്യല്‍ മീഡിയ വഴിയായിരിക്കും ഹിലരി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക. ഡെമോക്രാറ്റുകള്‍ക്കിടയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സാധ്യത കല്‍പിക്കപ്പെടുന്നതും ഹിലരിക്ക് തന്നെയാണ്.
67കാരിയായ ഹിലരി നേരത്തെ 2008ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതല്‍ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബറാക്ക് ഒബാമയെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നതായി ഹിലരി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് ശേഷം 2009 മുതല്‍ ഒബാക്ക് കീഴില്‍ അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറിയായി തുടര്‍ന്ന ഹിലരി 2013ലായിരുന്നു പദവിയില്‍ നിന്നും മാറിയിരുന്നത്.