“ഹിലരി ക്ലിന്റണി ചുമയുമായി ബന്ധപ്പെട്ട അലര്‍ജിയുണ്ടായിരുന്നു. വെള്ളിയാഴ്ച പരിശോധനയ്ക്കുശേഷം അവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു.” ഡോക്ടര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്റ്ഷ്യല്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ന്യൂമോണിയ. വെള്ളിയാഴ്ച ഹിലരിക്ക് വെള്ളിയാഴ്ച ന്യൂമോണിയ സ്ഥിരീകരിച്ചെന്നും ആന്റിബയോട്ടിക്‌സ് നല്‍കിയിട്ടുണ്ടെന്നും ഡോ. ലിസ ബര്‍ഡാക് വ്യക്തമാക്കി.
9/11മായി ബന്ധപ്പെട്ട ചടങ്ങിനിടെ ഹിലരി ക്ഷീണിതയായി വീഴാന്‍ പോയത് നേരത്തെ വാര്‍ത്തയായിരുന്നു. നിര്‍ജ്ജലീകരണം സംഭവിച്ചതാണ് ഹിലരി വീഴാനിടയാക്കിയതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.
ഹിലരിയുടെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ഇപ്പോള്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും ഡോക്ടര്‍ പ്രസ്താവനയില്‍ പറയുന്നു.
“ഹിലരി ക്ലിന്റണി ചുമയുമായി ബന്ധപ്പെട്ട അലര്‍ജിയുണ്ടായിരുന്നു. വെള്ളിയാഴ്ച പരിശോധനയ്ക്കുശേഷം അവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു.” ഡോക്ടര്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ ഒമ്പതിലെ പരിപാടി അവസാനിക്കുന്നതിനു മുമ്പു തന്നെ വേദിയില്‍ നിന്നും തിരിച്ച ഹിലരി അനുയായികളുടെ സഹായത്തോടെ വാനിലേക്കു കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ ഹിലരിക്ക് ശാരീകമായ ബുദ്ധിമുട്ടുകളുണ്ടെന്ന വാദവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവരികയും ചെയ്തിരുന്നു.
അതിനിടെ ആരോഗ്യകരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ ഹിലരി തിങ്കളാഴ്ച നടത്താനിരുന്ന പരിപാടി റദ്ദാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തെ പരിപാടിയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.