2008 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബരാക്ക് ഒബാമയ്‌ക്കെതിരെയാണ് അന്ന് ഹിലരി മത്സരിച്ചിരുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് എതിരാളിയായിരുന്ന ഹിലാരി ക്ലിന്റനെ പുകഴ്ത്തി ഒബാമ തന്നെ രംഗത്തു വന്നിരുന്നു. അമേരിക്കയെ നയിക്കാന്‍ പ്രാപ്തിയുള്ള പ്രസിഡന്റാകാന്‍ ഹിലരിക്ക് കഴിയും എന്ന് തനിക്കുറപ്പുണ്ടെന്ന് ഒബാമ പ്രശംസിച്ചു.
ഇയോവില്‍ നിന്നാകും ഹിലാരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കം അടുത്തമാസം ഉണ്ടാകുമെന്ന് ഹിലാരിയുടെ വക്താവ് ജോണ്‍ പൊഡെസ്റ്റ അറിയിച്ചു. മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ ഭാര്യയാണ് ഹിലാരി. അടുത്ത വര്‍ഷമാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് പദം തേടി രംഗത്തത്തെുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഹിലാരി. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹിലാരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകും.