| Thursday, 15th September 2016, 12:53 pm

ഹിലരി ക്ലിന്റണ്‍ പൂര്‍ണ ആരോഗ്യവതിയെന്ന് ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിക്കിടെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഹിലരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


ന്യൂയോര്‍ക്ക്: അമേരിക്കന്‍  പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ പൂര്‍ണ ആരോഗ്യവതിയെന്ന് ഡോക്ടര്‍.

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിക്കിടെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഹിലരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹിലരിക്ക് ന്യൂമോണിയ സ്ഥിരീകരിക്കുകയായിരുന്നു.

ഇന്നുമുതല്‍ ഹിലരി പ്രചാരണ രംഗത്ത് സജീവമാകാനാണ് സാധ്യത. ഹിലരിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് ആശങ്കയിലായ ഡെമോക്രാറ്റിക് ക്യാമ്പിന് ആശ്വാസമായാണ് ഡോക്ടറുടെ അറിയിപ്പുണ്ടായത്.

പത്ത് ദിവസം ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ ലിസ ബര്‍ഡാക് നല്‍കിയ കത്തില്‍ പറയുന്നു. യു.എസിന്റെ അടുത്ത പ്രസിഡന്റാവാനുള്ള ആരോഗ്യം ഹിലരിക്കുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

എന്നാല്‍ ഹിലരിയുടെ അനാരോഗ്യം പരമാവധി ഉപയോഗപ്പെടുത്തുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുകയാണ് അദ്ദേഹമിപ്പോള്‍. തനിക്കിപ്പോഴും 30 വയസേ ആയിട്ടുള്ളൂ എന്ന് തോന്നുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കയിലെ പ്രസിദ്ധ മെഡിക്കല്‍ ടോക് ഷോ ആയ ഡോക്ടര്‍ ഷോസില്‍ പങ്കെടുത്തായിരുന്നു ട്രംപിന്റെ പ്രതികരണം. തന്റെ ആരോഗ്യം തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും അദ്ദേഹം ഷോയില്‍ ഹാജരാക്കി.

We use cookies to give you the best possible experience. Learn more