'പെട്രോള്‍ വിലവര്‍ധനവ് പാവപ്പെട്ടവര്‍ക്ക് ശൗചാലയം നിര്‍മ്മിക്കാന്‍'; കേന്ദ്രത്തെ ന്യായീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം
Kerala
'പെട്രോള്‍ വിലവര്‍ധനവ് പാവപ്പെട്ടവര്‍ക്ക് ശൗചാലയം നിര്‍മ്മിക്കാന്‍'; കേന്ദ്രത്തെ ന്യായീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2017, 3:31 pm

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്നും വര്‍ധനവിനെതിരെ ഉയരുന്ന പ്രതിഷേധമെല്ലാം സര്‍ക്കാരിന് അറിയാമെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയമില്ല. അതിനാല്‍ അത്തരക്കാര്‍ക്ക് ശൗചാലയം നിര്‍മ്മിക്കാനും എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കാനും ദേശീയപാത നിര്‍മ്മിക്കാനുമെല്ലാം ഒരുപാട് പണം വേണ്ടിവരുമെന്നും പറഞ്ഞ കണ്ണന്താനം അതിനുള്ള പണം സംഭരിക്കാനാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചതെന്നാണ് ന്യായീകരിക്കുന്നത്.

വാഹനങ്ങള്‍ ഉള്ളവരൊന്നും പട്ടിണി കിടക്കുന്നവരല്ലെന്നും രാജ്യത്തെ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണെന്നും അവരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കണ്ണന്താനം പറയുന്നു. ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കാണാം