Daily News
പാചകവാതക വിലയില്‍ 24 രൂപയുടെ വര്‍ധനവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 01, 03:14 am
Tuesday, 1st July 2014, 8:44 am

[] ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് പുറകെ പാചക വാതകത്തിനും വില കൂട്ടി. സബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24രൂപ കൂട്ടി 969.50 ആയി ഉയര്‍ത്തി.

സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് നാലു രൂപയാണ് കൂട്ടിയിരിക്കുന്നത്. 440 രൂപ ഉണ്ടായിരുന്നത് 444 രൂപയാക്കി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന് ഇനി മുതല്‍ 35 രൂപ അധികമായി നല്‍കണം. 1671.80 രൂപയാണ് പുതുക്കിയ വില.

അതേസമയം , പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു. കേരളത്തില്‍ നികുതി ഉള്‍പ്പെടെ പെട്രോള്‍ ലീറ്ററിനു 2 രൂപ17 പൈസയും ഡീസലിന് 63 പൈസയും വര്‍ധിക്കും. വിലവര്‍ധന അര്‍ധരാത്രി നിലവില്‍ വന്നു.