| Friday, 24th October 2014, 9:00 am

പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടറുകള്‍ക്ക് മൂന്ന് രൂപ അമ്പത് പൈസയാണ് വര്‍ധിപ്പിച്ചത്. വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പാചക വാതക സിലിണ്ടറിന്റെ വില ഉയര്‍ത്തിയത്.

നിലവില്‍ 400 രൂപയാണ് സബ്‌സിഡി സിലിണ്ടറുകളുടെ വില. 3 രൂപ 50 പൈസ കൂടുന്നതോടെ 443 രൂപ 50 പൈസയാവും. 800 രൂപ വിലയുള്ള സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ക്ക് ഇനിമുതല്‍ 803.50 (800.00) രൂപയും നല്‍കേണ്ടി വരും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം വിതരണക്കാര്‍ക്ക് ലഭിച്ചു.

പാചകവാതക വിതരണക്കാരുടെ കമ്മീഷന്‍ വര്‍ഷത്തിലൊരിക്കല്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വില ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം മൂന്നു രൂപയായാണ് കമ്മീഷന്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഉടന്‍ പ്രാബല്യത്തില്‍ വരും.

We use cookies to give you the best possible experience. Learn more