നിരക്ക് വര്‍ധന നടപ്പായില്ല: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ വൈകിയോടുന്നു
Daily News
നിരക്ക് വര്‍ധന നടപ്പായില്ല: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ വൈകിയോടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2014, 9:00 am

[] തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന നിലവില്‍ വന്നപ്പോഴും കെ.എസ്.ആര്‍.ടി.സികളില്‍ വര്‍ധന അപൂര്‍ണ്ണം. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ പുതുക്കിയ നിരക്കുകളുടെ പട്ടിക എത്തിയിട്ടില്ല.

സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്‌സ്പ്രസ് എന്നീ സര്‍വ്വീസുകളുടെ നിരക്കാണ് ലഭ്യമാകാതിരുന്നത്. ഇതുമൂലം പഴയ നിരക്ക് ഈടാക്കി സമയം തെറ്റിച്ച ഓടുകയാണ് ദീര്‍ഘദൂര, അന്തര്‍സംസ്ഥാന സര്‍വീസുകള്‍.

ഇത് കെ.എസ്.ആര്‍.ടി.സിക്ക് ഇത് വലിയ നഷ്ടമുണ്ടാക്കും. ഇന്നലെ അര്‍ധരാത്രി മുതല്‍ ബസ് ചാര്‍ജ് നിരക്കുകളില്‍ ശരാശരി 11% വര്‍ധന നിലവില്‍ വന്നു. മിനിമം ചാര്‍ജ് ഏഴ് രൂപയായി.  നഗരങ്ങളിലെ ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് നിരക്കു വര്‍ധനയില്ല. വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കുകളിലും മാറ്റമില്ല. ഓര്‍ഡിനറി, നഗരങ്ങളിലെ സിറ്റി സര്‍വീസ്, നഗരപ്രാന്ത (മൊഫ്യൂസില്‍) സര്‍വീസ് എന്നിവയുടെ മിനിമം ചാര്‍ജാണ് ഏഴ് രൂപയാക്കിയത്.

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ അല്ലെങ്കില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് അല്ലെങ്കില്‍ സെമി സ്‌ലീപ്പര്‍, ലക്ഷുറി ഹൈടെക് എസി, വോള്‍വോ എന്നിവയാണു നിരക്ക് കൂടിയ മറ്റ് ഏഴ് വിഭാഗങ്ങള്‍.