ഹൈദരാബാദ്: ഹിജാബ് വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു.
തെലങ്കാന നിയമസഭയില്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെയായിരുന്നു ബി.ജെ.പിക്കെതിരെ വിമര്‍ശനം നടത്തിയത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ബി.ജെ.പി എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നുവെന്ന് റാവു പറഞ്ഞു.
‘ആര് എന്ത് ധരിച്ചാലും സര്‍ക്കാരിനെന്താണ്? എന്തിനാണ് ഹിജാബ് വിവാദം? കര്‍ണാടകയിലെ തര്‍ക്കത്തെ പരാമര്‍ശിച്ച് അദ്ദേഹം സംസ്ഥാന നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു.
ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തതിന് പിന്നാലെയാണ് വിവാദം ഉണ്ടാകുന്നത്.
ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചിരുന്നു.