| Thursday, 5th October 2023, 12:15 pm

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മെട്രോയില്‍ ആക്രമണം: ഇറാനിയന്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍ : ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ടെഹറാന്‍ മെട്രൊയില്‍ ആക്രമിക്കപ്പെട്ട 16 കാരി അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രണ്ട് വലതുപക്ഷ ആക്ടിവിസ്റ്റുകളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അമിതാ ഗര്‍വാന്ദ് ആണ് ഇറാനിയന്‍ മത പൊലീസിന്റെ ആക്രമണത്തിരയായത്. മത പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് മരിച്ച 22 കാരിയായ മഹ്‌സ അമിനിയുടേതിന് സമാനമാണ് ഈ സംഭവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇസ്‌ലാാമിക വസ്ത്രധാരണം പിന്‍തുടരാന്‍ നിര്‍ബന്ധിച്ചുള്ള ഏറ്റുമുട്ടലിലാണ് കുട്ടി അബോധാവസ്ഥയിലായെതെന്ന ആക്ടിവിസ്റ്റുകളുടെ വാദം അധികൃതര്‍ നിഷേധിച്ചു. ഇറാനിയന്‍ ഖുര്‍ദിഷ് വലതു പക്ഷ ഗ്രൂപ്പായ ഹെന്‍ഗ്ലാവ് അബോധാവസ്ഥയില്‍ ടെഹറാനിലെ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ചിത്രം പുറത്ത് വിട്ടു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും ഇറാനിയന്‍ ആഭ്യന്തര മന്ത്രാലയം ഇതുവര പുറത്ത് വിട്ടിട്ടില്ല.

‘ഞങ്ങള്‍ അവളുടെ കേസ് നിരീക്ഷിച്ച് വരികയാണ് . പെണ്‍കുട്ടി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. പൊലീസ് ആശുപത്രിയില്‍ മഫ്തിയില്‍ തുടരുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞെു’, വലുത പക്ഷ ആക്ടിവിസ്റ്ററുകള്‍ പറഞ്ഞു.

ഹിജാബ് ധരിക്കാതെ ഗര്‍വാന്ദ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയ്‌നിനടുത്തേക്ക് വരുന്ന ദൃശ്യങ്ങളുടെ സി.സി.ടി.വി ഫുട്ടേജ് ഐ. ആര്‍.എന്‍.എ പുറത്തുവിട്ടു. പിന്നീട് ട്രെയ്‌നില്‍ നിന്നൊരു കുട്ടി പുറത്തു വരുന്നതും തൊട്ട് പിന്നാലെ മറ്റ് യാത്രക്കാര്‍ അബോധാവസ്ഥയിലുള്ള കുട്ടിയെ പുറത്ത് കൊണ്ട് വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുറഞ്ഞ രക്ത സമ്മര്‍ദ്ദം കാരണം കുഴഞ്ഞ് വീണപ്പോള്‍ മെട്രോ കാബിനില്‍ ഇടിച്ചാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞെതായി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Iran hijab police accusedof beating girl in to coma

Latest Stories

We use cookies to give you the best possible experience. Learn more