ന്യൂദല്‍ഹി: ഇന്ത്യയുടെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരുക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്നു കൂടുതല്‍ സഹായങ്ങള്‍.
പഞ്ചാബ് കിംഗ്‌സിന്റെ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരാന്‍ ഐ.പി.എല്ലിലെ തന്റെ പ്രതിഫലത്തിന്റെ ഒരു പങ്ക് ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുമെന്നു ട്വിറ്ററിലൂടെ അറിയിച്ചു.
‘മറ്റു പല രാജ്യങ്ങളും കൊവിഡ് പ്രതിസന്ധി നേരിടുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ അവബോധം കൊണ്ടുവരാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനും എന്റെ ഭാഗത്തു നിന്നു എളിയ ശ്രമം നടത്തുകയാണ്,’ പൂരന്‍ ട്വീറ്റ് ചെയ്തു.
Although many other countries are still being affected by the pandemic, the situation in India right now is particularly severe. I will do my part to bring awareness and financial assistance to this dire situation.#PrayForIndiapic.twitter.com/xAnXrwMVTu
നേരത്തെ കൊല്‍ക്കത്തയുടെ ഓസട്രേലിയന്‍ താരം
പാറ്റ് കമ്മിന്‍സിനും മുന്‍ ഓസ്‌ട്രേലിയനിന്‍ പേസര്‍ ബ്രെറ്റ് ലീയും ഇന്ത്യക്ക് സഹായം നല്‍കിയിരുന്നു.
പി.എം കെയര്‍ ഫണ്ടിലേക്ക് 37 ലക്ഷം രൂപയാണ് കമ്മിന്‍സ് സംഭാവന ചെയ്തത്. ബ്രെറ്റ് ലീ 40 ലക്ഷം രൂപയും കഴിഞ്ഞ ദിവസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി.
ഐ.പി.എല്‍ ടീമുകളായ പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളും മഹാമാരിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.
ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുമെന്ന് പഞ്ചാബ് കിങ്‌സ് മാനേജ്മെന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. നേരത്തെ രാജസ്ഥാന്‍ റായല്‍സ് 7.5 കോടി രൂപയും ദല്‍ഹി ക്യാപിറ്റല്‍സ് 1.5 കോടി രൂപയും കൊവിഡ് പ്രതിരോധത്തിനായി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: West Indies wicketkeeper Nicholas Pooran has announced on Twitter that he will donate a portion of his salary in the IPL to India’s covid defense.