| Tuesday, 27th February 2024, 7:07 pm

ഡബ്ലിയു.പി.എല്ലില്‍ വീണ്ടും റെക്കോഡ്; ഇങ്ങനെയൊക്കെ അടിച്ചുകൂട്ടിയാല്‍ ഇതിനപ്പുറം കിട്ടും

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ലിയു.പി.എല്ലില്‍ ഇന്നലെ യു.പി വാരിയേഴ്‌സിനെതിരെ ദല്‍ഹി കാപ്പിറ്റല്‍സിന് ഒമ്പത് വിക്കറ്റിനാണ് വിജയിച്ചത്. 14.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയാണ് ടീം വിജയം നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി, വാരികേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് ആണ് വാരിയേഴ്സ് നേടിയത്.

കാപ്പിറ്റല്‍സിന്റെ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലാനിങ്ങിന്റെയും ഷഫാലി വര്‍മയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ലാനിങ് 43 പന്തില്‍ നിന്ന് 6 ബൗണ്ടറുകള്‍ അടക്കം 51 റണ്‍സ് ആണ് അടിച്ചെടുത്തത്.

ഷഫാലി വര്‍മ പുറത്താകാതെ 43 പന്തില്‍ നിന്ന് 64 റണ്‍സ് ആണ് നേടിയത്. ആറ് ബൗണ്ടറികളും നാല് സിക്സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 148.84 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 119 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് രണ്ടു പേരും പടുത്തുയര്‍ത്തിയത്. എന്നാല്‍ ഡബ്ലിയു.പി.എല്ലില്‍ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പാണോ ഇത്? 2023ല്‍ ഇരുവരും ചേര്‍ന്ന് മറ്റൊരു പടുകൂറ്റന്‍ സ്‌കോര്‍ നേടിയിട്ടുണ്ട്.

WPL-ലെ എക്കാലത്തെയും ഉയര്‍ന്ന കൂട്ട്‌കെട്ട്

162 – മെഗ് ലാനിങ് – ഷഫാലി വര്‍മ്മ (DC) vs RCB, 2023

139* – ദേവിക വൈദ്യ – അലിസ്സ ഹീലി (UPW) vs RCB, 2023

125 – സ്മൃതി മന്ദാന – സോഫി ഡിവൈന്‍ (RCB) vs GG, 2023

119- മെഗ് ലാനിംഗ് ഷഫാലി വര്‍മ (DC) vs UPW, 2024*

കാപ്പിറ്റല്‍സിന്റെ ബൗളിങ് നിരയില്‍ രാധ യാധവിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് യു.പി നിലം പതിച്ചത്. നാലു ഓവറില്‍ നിന്ന് 20 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ ആണ് താരം നേടിയത്. യാദവിന് പുറമേ മറിസാനി കാപ്പ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 5 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി ഇടിമിന്നല്‍ പെര്‍ഫോമന്‍സ് നടത്തി. 1.25 എന്ന ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.

Content highlight: Highest partnership ever in WPL

 
We use cookies to give you the best possible experience. Learn more