രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി താരലേലത്തില്‍ മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്‌നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്‌നൗവും മാത്രമായി.
ലേലത്തില്‍ 27 കോടി ലഭിച്ചതോടെ ഐ.പി.എലല്ലില്‍ നിന്നും ബി.സി.സി.ഐ ആന്വല്‍ കോണ്‍ട്രാക്ടില്‍ നിന്നും ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് റിഷബ് പന്ത്. ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ലഭിക്കുന്ന മൂന്ന് കോടിയും ചേര്‍ത്ത് 30 കോടി രൂപയാണ് ഇതോടെ താരത്തിന് ലഭിക്കുക.
നേരത്തെ എ കാറ്റഗറിയുടെ ഭാഗമായിരുന്നു റിഷബ് പന്ത്. എന്നാല്‍ പരിക്കിന് പിന്നാലെ ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതോടെ താരം ബി കാറ്റഗറിയിലേക്ക് വീണിരുന്നു. ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലെ ഏ കാറ്റഗറി താരങ്ങള്‍ക്ക് അഞ്ച് കോടിയും ബി കാറ്റഗറി താരങ്ങള്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറി താരങ്ങള്‍ക്ക് ഒരു കോടിയുമാണ് ലഭിക്കുക.
ഇതിന് പുറമെ എ പ്ലസ് കാറ്റഗറിയും ബി.സി.സി.ഐക്കുണ്ട്. വിരാടും രോഹിത്തും ബുംറയും ജഡേജയുമാണ് ഈ കാറ്റഗറിയിലുള്ളത്. ഏഴ് കോടിയാണ് ഈ താരങ്ങളുടെ പ്രതിഫലം.
ഏറ്റവുധികം പ്രതിഫലം പറ്റുന്ന താരങ്ങളില്‍ രണ്ടാമന്‍ വിരാട് കോഹ്‌ലിയാണ്. പ്ലെയര്‍ റിറ്റെന്‍ഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു നല്‍കിയ 21 കോടിക്കൊപ്പം ബി.സി.സി.ഐ കരാറിലൂടെ ലഭിക്കുന്ന ഏഴ് കോടിയും ചേര്‍ത്ത് 28 കോടിയാണ് വിരാടിന് ലഭിക്കുക.
ബി.സി.സി.ഐ ആന്വല്‍ കോണ്‍ട്രാക്ട് ഇല്ലാതിരുന്നിട്ടും എ പ്ലസ് കാറ്റഗറിയുള്ള രോഹിത് ശര്‍മയെ മറികടന്ന രണ്ട് താരങ്ങളുമുണ്ട്. പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെങ്കിടേഷ് അയ്യരുമാാണ് ഈ സര്‍പ്രൈസ് താരങ്ങള്‍.
26.75 കോടി നല്‍കിയാണ് പഞ്ചാബ് കിങ്‌സ് ശ്രേയസ് അയ്യരെ മൊഹാലിയിലെത്തിച്ചത്. 23.75 കോടിയാണ് കൊല്‍ക്കത്ത വെങ്കിടേഷ് അയ്യര്‍ക്ക് നല്‍കിയത്. രോഹിത്തിനാകട്ടെ 23.30 കോടിയെന്ന കമ്പൈന്‍ഡ് സാലറിയും.