തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങാനിരുന്ന ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. വി.എച്ച്.എസ്.ഇ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 28,469 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ ലോക്ഡോണ്‍ നീട്ടി.
മെയ് മൂന്ന് വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നേരത്തെ ആറ് ദിവസത്തേക്കായിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ലോക്ഡൗണ്‍ നീട്ടയ വിവരം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് അറിയിച്ചത്. ഏപ്രില്‍ 19 ന് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: higher secondary practical examas postoponed