| Tuesday, 25th August 2020, 6:16 pm

ഉന്നതപഠനത്തിന് നെഹ്‌റു കോളേജില്‍ നിന്ന് മെക്കാട്രോണിക്‌സ്;സാധ്യതകള്‍ അറിഞ്ഞു പഠിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോബോട്ടിക്‌സിലും ഓട്ടോമേഷനിലും ഒരു പോലെ താത്പര്യമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ നെഹ്‌റു കോളേജിലെ മെക്കാട്രോണിക്‌സിലൂടെ മികച്ച സാധ്യതകളുള്ള ഒരു കോഴ്‌സ് നിങ്ങള്‍ക്ക് ഉപരിപഠനത്തിന് തെരഞ്ഞെടുക്കാം

എന്താണ് മെക്കാട്രോണിക്‌സ്

മെക്കാട്രോണിക്‌സ് എന്ന നൂതന എന്‍ജിനിയറിങ്ങ് ശാഖ സമകാലികമായ സാങ്കേതിക വിദ്യകളുടെ സമന്വയം ആണ്. റോബോട്ടിക്‌സിലും ഓട്ടോമേഷനിലും ഒരുപോലെ വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കലാണ് ഈ കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങ് എന്നീ ശാഖകളുടെ സമന്വയമാണ് മെക്കാട്രോണിക്‌സ് എന്‍ജിനിയറിങ്ങ്. വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിഷയങ്ങളിലുള്ള പരിജ്ഞാനം ഉപയോഗപ്പെടുത്തി യന്ത്രവത്കൃത റോബോട്ടുകളുടെ പ്രവര്‍ത്തനവും ഡിസൈനിങ്ങും ഈ കോഴ്‌സ് പഠിക്കുന്നതോടെ സാധ്യമാകും

തൃശൂര്‍ തിരുവില്വാമലയിലെ നെഹ്‌റു കോളേജ് ഓഫ് എന്‍ജിനിയറിങ്ങ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ ബൗദ്ധികവും പ്രായോഗികവുമായ പഠനത്തിലൂടെ കടന്നു പോകുന്ന വിദ്യാര്‍ത്ഥിക്ക് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷനില്‍ വൈദഗ്ധ്യം നേടാന്‍ സാധിക്കും.

2013ല്‍ കേരളത്തില്‍ ആദ്യമായി മെക്കാട്രോണിക്‌സ് എന്ന നൂതന പഠനശാഖ അവതരിപ്പിച്ചത് നെഹ്‌റു കോളേജാണ്. നാക്ക് അക്രഡിറ്റേഷന്‍ ഉള്ള ക്യംപസാണ് നെഹ്‌റു കോളേജിന്റേത്.

എന്ത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമാകുന്നു

റോബോട്ടിക്‌സിലും യന്ത്രവല്‍കൃത ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാനും അവ നിര്‍മ്മിക്കാനും പ്രവര്‍ത്തന ക്ഷമമാക്കാനും ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ഇതിലൂടെ കംപ്യൂട്ടറുകള്‍, മൈക്രോ കണ്‍ട്രോളുകള്‍, പ്രോഗ്രാമിങ്ങ്, ഇന്‍ഡസ്ട്രിയല്‍ സെന്ററുകള്‍ ഹൈഡ്രോളിക്, ന്യൂമാറ്റിക്, ഇലക്ട്രോണിക്‌സ് ഡ്രൈവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നൈപുണ്യങ്ങള്‍ വളര്‍ത്തിടുക്കാം.

ഇതിനോടകം കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാതലങ്ങളിലും അനുബന്ധ ജോലികള്‍ നേടിയിട്ടുണ്ട്

വ്യത്യസ്ത കോഴ്‌സുകള്‍

മെക്കാട്രോണിക്സ് എന്‍ജിനീയറിങ്ങിനു പുറമേ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ എന്‍ജിനീയറിങ് വിഭാഗങ്ങളും ബിഗ് ഡാറ്റ അനാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ് ഇന്റഗ്രേഷന്‍ യൂസിങ് റോബോട്ട് സ്റ്റുഡിയോ, പവര്‍ സിസ്റ്റം ആന്‍ഡ് സോളാര്‍ പാനല്‍സ്, ക്വാണ്ടിറ്റി സര്‍വെയിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, അങഠ ആന്‍ഡ് സാറ്റലൈറ്റ് ടെക്‌നോളജി എന്നീ ആഡ് ഓണ്‍ പ്രോഗ്രാമുകളും ബിടെക്കിനൊപ്പം നെഹ്റു കോളേജ് ഓഫര്‍ ചെയ്യുന്നു.

ISO 9001:2015 സര്‍ട്ടിഫിക്കേഷനും NAAC അക്രെഡിറ്റേഷനും ഉള്ള നെഹ്റു കോളേജിന് ന്യൂഡല്‍ഹി എ.ഐ ടി.സി.ഇ അംഗീകാരവും APJ അബ്ദുള്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനും ഉണ്ട്.

നെഹ്റു കോളേജില്‍ പി ജി പ്രോഗ്രാമുകളായ എം.ടെക് . സൈബര്‍ സെക്യൂരിറ്റി, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, VLSI ഡിസൈന്‍, എനര്‍ജി സിസ്റ്റംസ് തുടങ്ങിയ എം.ടെക് പ്രോഗ്രാമുകളും ഉണ്ട്. കൂടാതെ കുറഞ്ഞത് അഞ്ചു പുതു പുത്തന്‍ പ്രോഗ്രാമിങ് ലാങ്‌ഗ്വേജുകളിലും നിരവധി ആപ്ലിക്കേഷനുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രാവീണ്യം നല്‍കുന്ന രണ്ടു വര്‍ഷത്തെ എം.സി.എ കോഴ്‌സ് സിസ്റ്റം സോഫ്റ്റ് വെയര്‍ വികസനത്തിലും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നു.

വ്യവസായ സ്ഥാപനങ്ങളിലെ മിഡ് ടെം പ്രൊജെക്ടുകള്‍ പ്ലേസ്‌മെന്റ് സെല്‍ സേവനം തുടങ്ങിയവയും ഇവിടുത്തെ എം.സി.എ കോഴ്‌സില്‍ ഉണ്ട്.

എം.ബി.എ പ്രോഗ്രാമുകള്‍

ബിസിനസ് ആശയങ്ങളില്‍ ശക്തമായ അടിത്തറ പാകുന്നതിനൊപ്പം നേതൃത്വ നൈപുണ്യങ്ങളും, ആശയവിനിമയ ശേഷിയും വര്‍ധിപ്പിച്ചു വിദ്യാര്‍ഥികള്‍ക്ക് ആഗോള തലത്തിലുള്ള ജോലി സാധ്യതകള്‍ നല്‍കുന്ന എം.ബി.എ പ്രോഗ്രാമും നെഹ്റു കോളേജ് മുന്നോട്ടു വയ്ക്കുന്നു.

കോവിഡാനന്തര ഇന്ത്യയിലെ വന്‍ ബിസിനസ് കുതിച്ചു ചാട്ടത്തിനു പിന്തുണയേകാനും നയിക്കാനും പ്രാപ്തരാക്കുന്ന എന്റര്‍പ്രനര്‍ഷിപ് ലോഞ്ചിങ് ഇന്നവേറ്റീവ് ബിസിനസ്, മാസ്റ്ററിങ് ഡാറ്റ അനാലിസിസ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ബിറ്റ് കോയിന്‍ & ക്രിപ്‌റ്റോ കറന്‍സി ടെക്‌നോളജി, മാനേജിങ് കമ്പനി ഓഫ് ദി ഫ്യൂച്ചര്‍, എയര്‍ ലൈന്‍ & എയര്‍ പോര്‍ട്ട് മാനേജ്മന്റ്, ഹോസ്പിറ്റല്‍ മാനേജ്മന്റ് എന്നീ ആഡ് ഓണ്‍ പ്രോഗ്രാമുകളും നെഹ്റു ബി സ്‌കൂളുകള്‍ നല്‍കി വരുന്നു

എംടെക്ക് കോഴ്സുകളും ഗവേഷണവും

എയറനോട്ടിക്കല്‍, സിവില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ്, ഫുഡ് ടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് & ബിസിനസ് സിസ്റ്റംസ് എന്നീ ബി ടെക് ശാഖകളും ഏയറനോട്ടിക്കല്‍ എന്‍ജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് & സിഗ്‌നല്‍ പ്രോസസ്സിങ്, കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് & മാനേജ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, എനര്‍ജി സിസ്റ്റംസ്, വിഎല്‍എസ്ഐ ഡിസൈന്‍, കംപ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്നീ ME/M.Tech]n ജി കോഴ്‌സുകളും നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കേരളത്തിലെയും കോയമ്പത്തൂരിലെയും കോളേജുകളില്‍ ഉണ്ട്.

എന്‍ജിനീയറിങ് മേഖലയിലെ സ്പെഷ്യലിസ്റ്റുകളെയും ഗവേഷകരെയുമൊക്കെ വാര്‍ത്തെടുക്കുന്ന ഈ കോഴ്സുകള്‍ക്കും ആവശ്യക്കാരേറെയാണ്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റ് ബിരുദത്തിനുള്ള അവസരവും നെഹ്റു കോളജിലുണ്ട്.

പ്രത്യേകതകള്‍

ഐഎസ്ഒ 9001: 2015 സര്‍ട്ടിഫിക്കേഷനും ന്യൂഡല്‍ഹി എഐസിടിഇ അംഗീകാരവുമുള്ള പാമ്പാടി നെഹ്റു കോളജിന് നാക് അക്രഡിറ്റേഷനും ഡോ. എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അഫീലിയേഷനുമുണ്ട്.

എന്‍ജിനീയറിങ് സാങ്കേതികവിദ്യ മേഖലയിലെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവിന്റെ കേന്ദ്രമായി മാറുകയെന്ന ദൗത്യമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റേത്.

തൃശൂരില്‍ 2002ല്‍ ആരംഭിച്ച നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് പുറമേ പാലക്കാട് ഒറ്റപ്പാലത്തുള്ള ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയും നെഹ്റു ഗ്രൂപ്പിന്റേതാണ്.

തമിഴ്നാട് കോയമ്പത്തൂരിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കളിയാപുരത്തെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയവയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. പി. കെ. ദാസാണ് സ്ഥാപക ചെയര്‍മാന്‍.

ക്യാംപസ് പ്ലെയ്‌സ്‌മെന്റിന് പ്രത്യേക സെല്‍

എന്‍ജിനീയറിങ്ങിന്റെ വിവിധ മേഖലകളില്‍ അറിവും ദീര്‍ഘകാല പഠനത്തിനുള്ള താത്പര്യവും, തൊഴില്‍ക്ഷമതയും, നൈതീകമായ പ്രവര്‍ത്തനങ്ങളിലും ടീം വര്‍ക്കിലും നിപുണരും, ഉന്നതപഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും, ഗവേഷണത്തിലും ശാസ്ത്രീയ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണത്തിലും സമര്‍ത്ഥരും, സെമിനാര്‍, കോണ്‍ഫറന്‍സ് പോലുള്ളവ സംഘടിപ്പിക്കാന്‍ ശേഷിയുള്ളവരുമായ ബിരുദധാരികളെ വാര്‍ത്തെടുക്കുകയാണ് നെഹ്റു ഗ്രൂപ്പ് ഓഫ് കോളജുകളുടെ ലക്ഷ്യവും കാഴ്ചപ്പാടും.

പഠിച്ചിറങ്ങുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ക്യാംപസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തുന്നതിനായി ട്രെയിനിങ്ങും പ്ലേസ്‌മെന്റും നെഹ്റു കോര്‍പ്പറേറ്റ് പ്ലേസ്‌മെന്റ് ആന്‍ഡ് ഇന്റസ്ട്രി റിലേഷന്‍സ് (NCP & IR) എന്ന സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്

Content Highlight: Higher Education options in Mechatronics

We use cookies to give you the best possible experience. Learn more