കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്.
വെള്ളാപ്പള്ളി നടേശനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്; എം.സ്വരാജ്
അതേ സമയം കേസില്‍ പ്രതിയായിരുന്ന പിന്നാക്ക വികസന കോര്‍പറേഷന്റെ മുന്‍ ചെയര്‍മാന്‍ എന്‍. നജീബിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നും 18 ശതമാനം പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരില്‍ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.