തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
എ.ഐ.വൈ.എഫ് നേതാവ് എ.എസ്. ബിനോയ് നൽകിയ ഹരജിയിന്മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് ആഴ്ചക്കകം മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന പരാതിയുന്നയിക്കുന്ന ഹരജിയാണ് കോടതി പരിഗണിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തിൽ മത ചിഹ്നങ്ങൾ കാണിച്ച് വോട്ടർമാരെ സ്വാധീനിച്ചു, ശ്രീരാമ ഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ബി.ജെ.പി നേതാവായ എ.പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്തു തുടങ്ങിയതാണ് ഹരജിയിൽ പറയുന്ന പ്രധാന കാര്യങ്ങൾ.
updating…
Content Highlight: highcourt send notice to suresh gopi