എറണാകുളം: കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിന് നല്‍കി ഹൈക്കോടതി ഉത്തരവ്. ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണം.
ഇവിടത്തെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തടസ്സമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജിയിലാണ് വിധി വന്നത്. ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റബാന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം യാക്കോബായ സഭാംഗങ്ങള്‍ തടയുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയുമായിരുന്നു. ഇതിനാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പള്ളിയില്‍ കയറുന്നത് സംഘര്‍ഷമുണ്ടാക്കുമെന്ന് പൊലീസും നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ്
തോമസ് പോള്‍ റബാന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്ന ഓര്‍ത്തഡോക്സ് യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി മറ്റ് സഭാധ്യക്ഷന്മാര്‍ രംഗത്തു വന്നിരുന്നു.
മാര്‍ത്തോമ, സി.എസ്.ഐ സഭാധ്യക്ഷന്മാരാണ് തര്‍ക്കം പരിഹരിക്കാന്‍ സന്നദ്ധത അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് സംബന്ധിച്ച് സഭാധ്യക്ഷന്മാര്‍ ഇരുസഭയ്ക്കും കത്ത് അയച്ചു. ഇരുസഭകള്‍ക്കും സ്വീകാര്യമായ രീതിയില്‍ തര്‍ക്കം പരിഹരിക്കണമെന്നും ശവസംസ്‌ക്കാരം, പള്ളിയിലെ പ്രവേശനം തുടങ്ങിയ കാര്യങ്ങളിലുള്ള തര്‍ക്കം വേദനയുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.