| Saturday, 21st July 2018, 8:14 am

കനയ്യകുമാറിനെതിരെയുള്ള ജെ.എന്‍.യു നടപടി ഹൈക്കോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ സര്‍വകലാശാലയുടെ ശിക്ഷാ നടപടി ഹൈക്കോടതി തടഞ്ഞു. കനയ്യകുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുള്ള ശിക്ഷാനടപടി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം കനയ്യയ്ക്കെതിരായ സര്‍വകലാശാല നടപടി നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സര്‍വകലാശാലയുടെ നടപടി നിലനില്‍ക്കുന്നില്ലെന്നും വിഷയത്തില്‍ ഉചിതമായ നടപടി കൈകൊള്ളണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി വിധിയുടെ പശ്ചാതലത്തില്‍ ശിക്ഷ പിന്‍വലിക്കുന്നതായി ജെ.എന്‍.യു അധികൃതര്‍ അറിയിച്ചു.


ALSO READ: അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് എട്ട് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി


കഴിഞ്ഞ ജൂലൈ അഞ്ചിനാണ് അച്ചടക്കലംഘനമാരോപിച്ച് സര്‍വ്വകലാശാലയുടെ ഉന്നതതല കമ്മീഷന്‍ കനയ്യയ്‌ക്കെതിരെ ശിക്ഷാ നടപടിയുമായി മുന്നോട്ട് വന്നത്.

അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് 2016ല്‍ നടത്തിയ പരിപാടിക്കിടയില്‍ കനയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു സര്‍വകലാശാലയുടെ ആരോപണം. ഈ പശ്ചാത്തലത്തില്‍ സര്‍വകലാശാലയുടെ ഉന്നതതല കമ്മീഷന്‍ കനയ്യയ്ക്ക് 10,000രൂപ പിഴ വിധിക്കുകയായിരുന്നു. ഇതിനെതിരെ കനയ്യ ദല്‍ഹി ഹൈക്കോടതിയെ മീപിക്കുകയായിരുന്നു

We use cookies to give you the best possible experience. Learn more